Sunday, November 1, 2026

കരയാക്രമണത്തിന് മുതിര്‍ന്നാല്‍ U.S സൈനികരുടെ കൊലക്കളമായി ഇറാന്‍ മാറും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന്‍ മാറുമെന്നും പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ വിനാശകരമായ ആക്രമണങ്ങള്‍ നടത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ഇറാനെതിരായ യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. യുദ്ധത്തിലൂടെയോ നയതന്ത്ര കരാറിലൂടെയോ ആയിരിക്കും ഇതെന്നും ഇറാനുമായി സമാധാന കരാറിലെത്താന്‍ തിടുക്കമില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹുവുമായി ശനിയാഴ്ച ഇറാന്‍ വിഷയം ചര്‍ച്ച ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു. നാളെ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാന്‍ നെതന്യാഹു യുഎസ് പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഇസ്രായേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമര്‍ശം.

അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഒരു കപ്പലിനു റോക്കറ്റാക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ കടല്‍ മൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് എണ്ണക്കപ്പലുകള്‍ പൊട്ടിത്തെറിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും അറിയിച്ചു. ഒരു എണ്ണക്കപ്പലിന് ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!