കെബെക്ക്: കുട്ടികള്‍ക്ക് ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി ലഭിച്ച ചോക്ലേറ്റ് മിഠായികളില്‍ സൂചിയും മെറ്റല്‍ പിന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രൊവിന്‍ഷ്യല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നിലവില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സെന്റര്‍-ഡു-കെബെക് (Centre-du-Québec) മേഖലയിലെ ഡ്രമ്മണ്ട്വില്ലെയിലും (Drummondville), ചൗഡിയെരെ-അപ്പലാഷെസ് (Chaudière-Appalaches) മേഖലയിലെ സെന്റ്-മാര്സെലിലുമാണ് (Saint-Marcel) സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികള്‍ ശേഖരിച്ച ചോക്ലേറ്റിനുള്ളില്‍ കുത്തിക്കയറ്റിയ നിലയില്‍ സൂചിയും ലോഹപ്പില്ലും കണ്ടെത്തിയത്.

പ്രൊവിന്‍ഷ്യല്‍ പൊലീസായ സുറെതെ ദു കെബെക് (Sûreté du Québec – SQ) നല്കുന്ന സൂചനകള്‍ അനുസരിച്ച് ഇതുപോലെ കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, ഇതുവരെ രണ്ട് സംഭവങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികള്‍ക്ക് ലഭിക്കുന്ന ഹാലോവീന്‍ മിഠായികളും ചോക്ലേറ്റുകളും കഴിക്കാന്‍ നല്‍കുന്നതിന് മുമ്പ് മാതാപിതാക്കള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കെബെക് പോലീസ് മുന്നറിയിപ്പ് നല്കി. കൂടാതെ, പൊതികള്‍ അഴിച്ച നിലയിലോ കേടുപാടുകള്‍ സംഭവിച്ച നിലയിലോ കാണപ്പെടുന്ന ചോക്ലേറ്റുകളെയും മിഠായികളെയും മാതാപിതാക്കള്‍ പരിശോധിക്കാതെ കഴിക്കാന്‍ നല്‍കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.
