Tuesday, November 3, 2026

ട്രംപിന്റെ നിർണായക പ്രഖ്യാപനം; ഇസ്രയേലിനുള്ള വാർഷിക ധനസഹായം ഈ വർഷത്തോടെ നിര്‍ത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലിന് അമേരിക്ക നൽകിവരുന്ന വാർഷിക സാമ്പത്തിക സഹായം ഈ വർഷാവസാനത്തോടെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായതെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവർഷം നാല് ബില്യൺ ഡോളറാണ് അമേരിക്ക ഇസ്രയേലിന് നൽകിവരുന്നതെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിന് ഇനി ഈ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും സഹായം അവസാനിപ്പിക്കാൻ മാസങ്ങൾക്കുമുമ്പ് തന്നെ തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

“ഇനി ഇസ്രായേലിന് പണം നൽകില്ല. എന്നാൽ ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ അമേരിക്ക തയ്യാറാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, ഏത് തരത്തിലുള്ള സഹായമാണ് അവസാനിപ്പിക്കുന്നതെന്ന കാര്യത്തിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തത നൽകിയിട്ടില്ല. ഇസ്രയേലിന് സൈനിക സഹായം നൽകുന്നതിനായി അമേരിക്കയും ഇസ്രയേലും തമ്മിലുള്ള പത്തുവർഷത്തെ ധാരണാപത്രം 2028 വരെ നിലവിലുണ്ട്. ഇതോടെ ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നതിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

വിഷയത്തിൽ വൈറ്റ് ഹൗസോ നെതന്യാഹുവിന്റെ ഓഫീസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗസ്സയിലെ ഇസ്രയേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രയേൽ സഹായം സംബന്ധിച്ച് രാജ്യത്തിനകത്ത് രാഷ്ട്രീയ ചർച്ചകൾ ശക്തമായിരിക്കെയാണ് പുതിയ പ്രഖ്യാപനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!