Friday, November 6, 2026

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചത്; മുഖ്യമന്ത്രിയുടെ നിലപാടില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വൈദ്യുതിക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി രംഗത്ത് പ്രതിസന്ധിയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്നും ഇതിന് പിന്നില്‍ ഗൗരവകരമായ കാര്യങ്ങളുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വടക്കേ ഇന്ത്യയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോര്‍ഡും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു. സാധാരണഗതിയില്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വൈദ്യുതി ബോര്‍ഡാണ്. കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വൈദ്യുതി വകുപ്പിന്റെയും മന്ത്രിയുടെയും ബോര്‍ഡിന്റെയും പ്രസക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു. പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് പിന്നില്‍ എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്നും പിണറായി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!