Sunday, November 8, 2026

സൗദിയിൽ സ്കൂൾ ബസുകളുടെ പ്രവർത്തന കാലാവധി കുറച്ചു; പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു

ദമ്മാം: സൗദി അറേബ്യയിൽ സ്കൂൾ ബസുകളുടെ പ്രവർത്തന കാലാവധിയിൽ മാറ്റം വരുത്തി ഗതാഗത അതോറിറ്റി. ബസുകളുടെ പൊതുവായ പ്രവർത്തന കാലാവധി 12 വർഷത്തിൽ നിന്ന് 10 വർഷമായി കുറച്ചു. എന്നാൽ സാങ്കേതിക പരിശോധനയിൽ യോഗ്യത തെളിയിക്കുന്ന ബസുകൾക്ക് 12 മുതൽ 15 വർഷം വരെ പ്രവർത്തന കാലാവധി നീട്ടിനൽകാൻ അനുമതിയുണ്ട്.

സ്കൂൾ ബസുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.

ആറുമാസത്തിലൊരിക്കൽ സാങ്കേതിക പരിശോധന

പത്ത് വർഷം പിന്നിട്ടിട്ടും സർവീസ് തുടരാൻ അനുമതി ലഭിക്കുന്ന ബസുകൾ ആറുമാസത്തിലൊരിക്കൽ നിർബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയിൽ വിജയിക്കുന്ന ബസുകൾക്ക് മാത്രമായിരിക്കും തുടർപ്രവർത്തനത്തിന് അനുമതി നൽകുക.

പുതിയ പെർമിറ്റ് നിബന്ധനകൾ

പത്ത് വർഷം പിന്നിട്ട ബസുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

  • അനുവദിച്ച ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള നഗരപരിധിക്കുള്ളിൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.
  • പെർമിറ്റിന്റെ കാലാവധി ആറുമാസമായി നിജപ്പെടുത്തി.
  • പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് സമർപ്പിക്കണം.
  • ആറുമാസത്തിലൊരിക്കൽ സാങ്കേതിക പരിശോധന വിജയകരമായി പൂർത്തിയാക്കണം.

രാജ്യത്തെ സ്കൂൾ ബസ് സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയവും ഗതാഗത അതോറിറ്റിയും നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!