Wednesday, November 11, 2026

യുഡിഎഫിലെ ഭിന്നതകള്‍ താല്‍ക്കാലികം; വിവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: യുഡിഎഫില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും കെഎസ്ഇബിയും ചേര്‍ന്ന് വേഗത്തില്‍ പരിഹരിക്കുമെന്നും വരും ദിവസങ്ങളില്‍ അത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ പ്രശ്‌നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചെറിയ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരം പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കുന്നതും മറ്റൊരു പരസ്യപ്രതികരണമായി മാറും.

താനൊരു അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും എവിടെ എന്ത് പറയണമെന്ന് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നിലപാടിനും അച്ചടക്കത്തിനും അനുസരിച്ച് മാത്രമേ പ്രതികരിക്കൂവെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!