Sunday, November 15, 2026

മിയാമി വിമാനത്താവളത്തിൽ കാർഗോ വിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. യുപിഎസ് എയർലൈൻസിന്റെ ബോയിങ് 767 കാർഗോ വിമാനവും കോപ എയർലൈൻസിന്റെ ബോയിങ് 737 യാത്രാവിമാനവുമാണ് വിമാനത്താവളത്തിൽ വെച്ച് കൂട്ടിയിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മിയാമിയിൽ നിന്ന് കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു യുപിഎസ് വിമാനം. പാനമയിൽ നിന്നെത്തിയ കോപ എയർലൈൻസ് വിമാനം ഗേറ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വിമാനങ്ങൾ ടാക്സിവേയിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു കൂട്ടിയിടി. കോപ വിമാനത്തിന്റെ ചിറകിന്റെ അറ്റം യുപിഎസ് വിമാനത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുപിഎസ് വിമാനത്തിന്റെ മൂക്കുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. കോപ വിമാനത്തിന്റെ ചിറകിനും കേടുപാടുകളുണ്ടായി.

വിമാനങ്ങൾ നീങ്ങുന്നതിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോൾ വിഭാഗം നൽകിയ നിർദേശങ്ങളും ആശയവിനിമയങ്ങളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. യുപിഎസ് വിമാനത്തിലെ ജീവനക്കാരോട് കോപ വിമാനത്തിന് വഴിമാറിക്കൊടുക്കാൻ എയർ ട്രാഫിക് കൺട്രോളർമാർ നിർദേശിച്ചിരുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.

കൂട്ടിയിടിക്ക് തൊട്ടുമുമ്പും ശേഷവുമുള്ള എയർ ട്രാഫിക് കൺട്രോൾ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. കോപ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിലും മറ്റൊരു വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ കേടുപാടുകൾ വ്യക്തമാണ്.

സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ടാക്സിവേയിൽ സംഭവിച്ച കൂട്ടിയിടിയുടെ കാരണവും എയർ ട്രാഫിക് കൺട്രോൾ നിർദേശങ്ങൾ പാലിച്ചിരുന്നോ എന്നതുമാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുക

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!