Tuesday, November 24, 2026

ആദ്യ മഞ്ഞുവീഴ്ച വൈകി; പുതിയ റെക്കോര്‍ഡിട്ട് മണ്‍ട്രിയോള്‍

മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വൈകിയുള്ള ആദ്യ മഞ്ഞുവീഴ്ചയ്ക്കുള്ള റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു. 2011 നവംബര്‍ 23-ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് മറികടന്നാണ് തിങ്കളാഴ്ച നഗരം ഈ പുതിയ റെക്കോര്‍ഡ് കുറിച്ചത്.

സമീപഭാവിയിലൊന്നും നഗരത്തില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത കാണുന്നില്ലെന്ന് കാലാവസ്ഥാ ഏജന്‍സി വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം (2025) നവംബര്‍ ഒന്‍പതിനായിരുന്നു മണ്‍ട്രിയോളില്‍ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്. ഈ സമയമായപ്പോഴേക്കും കഴിഞ്ഞ വര്‍ഷം നഗരത്തില്‍ ഏകദേശം 23 സെന്റീമീറ്റര്‍ മഞ്ഞ് ലഭിച്ചിരുന്നുവെന്നും ECCC കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഏജന്‍സി പറയുന്നുണ്ടെങ്കിലും, മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

ഈ വര്‍ഷം നവംബറില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. സാധാരണ നവംബറിലെ ശരാശരി താപനില 2.3 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോള്‍, ഈ വര്‍ഷം ഇത് 8 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ വര്‍ഷം നവംബറിലെ ശരാശരി താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നാല്‍, ഈ ആഴ്ചയോടെ താപനില കുറഞ്ഞു തുടങ്ങുമെന്നാണ് പ്രവചനം. പകല്‍ സമയത്തെ ഉയര്‍ന്ന താപനില 4 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ താഴെയോ ആയിരിക്കുമെന്നും, രാത്രികാല താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!