Wednesday, November 25, 2026

കാനഡയിലെ കുടിയേറ്റക്കാര്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുന്നില്ല: റിപ്പോര്‍ട്ട്

ടൊറന്റോ: കാനഡയിലേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവിനും താഴെയുള്ള ജോലികളാണ് ചെയ്യുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ക്കും പ്രൊഫഷണല്‍ ലൈസന്‍സുകള്‍ക്കും കാനഡയില്‍ കൃത്യമായ അംഗീകാരം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ്’ (Institute for Canadian Citizenship) ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ ഈ മാറ്റം അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

അടുത്ത വര്‍ഷം കാനഡയില്‍ സ്ഥിരതാമസാനുമതി (PR) ലഭിക്കുന്ന സര്‍വ്വകലാശാലാ ബിരുദധാരികളില്‍ വെറും 36 ശതമാനം പേര്‍ക്ക് മാത്രമേ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവിനും അനുസൃതമായ ജോലികള്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവചനം. കുടിയേറ്റക്കാരുടെ കഴിവുകള്‍ രാജ്യത്തിന് കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.

സെന്‍സസ് കണക്കുകള്‍ പ്രകാരം, കാനഡയില്‍ ജനിച്ചു വളര്‍ന്നവരില്‍ 88 ശതമാനം പേര്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇത് വെറും 62 ശതമാനം മാത്രമാണ്. ആരോഗ്യമേഖല ഉള്‍പ്പെടെയുള്ള പല സുപ്രധാന രംഗങ്ങളിലും കാനഡ കടുത്ത തൊഴിലാളി ക്ഷാമം നേരിടുമ്പോഴാണ്, ഉയര്‍ന്ന യോഗ്യതയുള്ള കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മേഖലയില്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നത്. വിദേശ ബിരുദങ്ങള്‍ക്കും പ്രൊഫഷണല്‍ ലൈസന്‍സുകള്‍ക്കും അംഗീകാരം നല്‍കുന്നതിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!