Friday, November 27, 2026

സാങ്കേതിക തകരാർ: എമിറേറ്റ്‌സ് കാർഗോ വിമാനം മസ്‌കറ്റിൽ ഇറക്കി; ജീവനക്കാർ സുരക്ഷിതർ

ദുബായ്: സാങ്കേതിക തകരാറിനെ തുടർന്ന് എമിറേറ്റ്‌സിന്റെ ദുബായ്–ഹോങ്കോങ് കാർഗോ വിമാനം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.

ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് സ്കൈകാർഗോയുടെ EK9774 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്രാമധ്യേ വഴിതിരിച്ചുവിട്ടത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനം മസ്‌കറ്റിൽ ഇറക്കിയതെന്നാണ് വിവരം.

വിമാനത്തിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ ആവശ്യമായ സാങ്കേതിക പരിശോധനകൾ നടത്തിവരികയാണ്. പരിശോധനകൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം ഹോങ്കോങ്ങിലേക്കുള്ള യാത്ര പുനരാരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാനം ഹോങ്കോങ്ങിലേക്കുള്ള യാത്ര തുടരുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!