Monday, August 18, 2025

ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

two people in custody in connection with the interception of a chartered flight in france

പാരീസ്: 303 ഇന്ത്യൻ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

യു.എ.ഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാന മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാർട്ടർ ചെയ്തത്. യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാരുടെ വിവരങ്ങൾ ഇയാൾ എയർലൈൻസിന് കൈമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലൈൻസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!