റീടാലാക്ക് സ്ട്രീറ്റിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് റെജൈന പോലീസ്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ റീടാലാക്ക് സ്ട്രീറ്റിലെ 1300 ബ്ലോക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ റെജൈന ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്റ പേര് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
