Saturday, November 7, 2026

തീപിടിക്കാന്‍ സാധ്യത; നാല് ജനപ്രിയ ഉത്പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

ഓട്ടവ: തീപിടിക്കാനുളള സാധ്യത കണക്കിലെടുത്ത് കാനഡയില്‍ വില്‍പന നടത്തുന്ന നാല് ജനപ്രിയ ഉത്പ്പന്നങ്ങള്‍ തിരികെ വിളിച്ച് (Recall) ഹെല്‍ത്ത് കാനഡ. ഈ ഉത്പ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തിരികെ വിളിച്ച ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും നിര്‍ദ്ദേശങ്ങളും താഴെ നല്‍കുന്നു:

  1. ബേബി ബ്രെസ്സ സൂപ്പര്‍ഫാസ്റ്റ് സ്റ്റെറിലൈസര്‍ ഡ്രയര്‍ (Baby Brezza SuperFast Sterilizer Dryer)

മോഡല്‍ നമ്പര്‍: BRZ0083 (UPC 886267008313)

കാരണം: പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിക്കുമ്പോള്‍ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്.

2023 സെപ്റ്റംബര്‍ മുതല്‍ 2026 നവംബര്‍ വരെ വിറ്റഴിച്ച ഉത്പ്പന്നങ്ങളാണിത്. കാനഡയില്‍ വിറ്റ 6,001 യൂണിറ്റുകളില്‍ 20 ഇടങ്ങളില്‍ അമിതമായി ചൂടായി ഉരുകിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം മാറ്റിയെടുക്കാന്‍ ഇ-മെയില്‍ വഴിയോ (service@elfe.ca) കമ്പനി വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.

  1. ബോസ് S1 പ്രോ, S1 പ്രോ+ സിസ്റ്റം ബാറ്ററി പാക്കുകള്‍ (Bose Battery Packs)

സീരിയല്‍ നമ്പറുകള്‍: 083723, 078352, 084105, 078591, 078592, 084106, 086409 എന്നിവയില്‍ ആരംഭിക്കുന്നവ.

കാരണം: ലിഥിയം-അയണ്‍ ബാറ്ററികള്‍ പഴകുന്നതിനനുസരിച്ച് ചൂടാവുകയും തീപിടിത്തത്തിന് കാരണമാവുകയും ചെയ്യാം.

കാനഡയില്‍ 35,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 7 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാറ്ററികള്‍ ഉടന്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് മാറ്റി ഉപയോഗം നിര്‍ത്തുക. പുതിയ ബാറ്ററി സൗജന്യമായി ലഭിക്കാന്‍ കമ്പനിയുമായി ബന്ധപ്പെടുക (ഫോണ്‍: 1-800-869-2114).

  1. ന്യൂഡെറി പവര്‍ ബാങ്ക് (Newdery Power Bank Model ZHX-PB22)

കാരണം: ബാറ്ററി പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുണ്ട്.

2024 ജൂണ്‍ മുതല്‍ നവംബര്‍ വരെ ആമസോണ്‍ (Amazon.ca) വഴി വിറ്റഴിച്ച ഉത്പ്പന്നങ്ങളാണിത്. ബാധിതരായ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ വഴി പണം തിരികെ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് support@newdery.com എന്ന ഇമെയില്‍ വഴി ബന്ധപ്പെടാം.

സുരക്ഷ കണക്കിലെടുത്ത് ഇത്തരം ഉത്പ്പന്നങ്ങള്‍ കൈവശമുള്ളവര്‍ എത്രയും വേഗം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!