ബോണില്‍ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന എം.വി സായിബാബ ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ഹൂതി ഭീകരരുടെ ആക്രമണം. പ്രദേശത്തുണ്ടായിരുന്ന യുഎസ് കപ്പലിലേക്ക് അപായ സന്ദേശം അയച്ചുവെന്നും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യുഎസ് സൈന്യം റിപ്പോര്‍ട്ട് ചെയ്തു. 20 ലധികം ഇന്ത്യന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചെങ്കടലില്‍ പട്രോളിംഗ് നടത്തുന്ന യുഎസ് നാവികസേന കപ്പലിന് നേരെയും സമാനമായ തരത്തില്‍ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ തീരത്ത് മറ്റൊരു ടാങ്കറിന് നേരെ ആക്രമണമുണ്ടയി മണിക്കൂറുകള്‍ക്കകമാണ് യുഎസ് നാവികസേന കപ്പിലിന് നേരെയുള്ള ആക്രമണം. ഇറാനാണ് ഇതിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ ഇറാന്‍ തള്ളിക്കളഞ്ഞു. ഹൂതി ആക്രമണങ്ങളില്‍ ബന്ധമില്ലെന്നും ഹൂതികള്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരി പറഞ്ഞു.
