ടൊറന്റോയിലെ മക്കോർമാക് സ്ട്രീറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഒരു ട്രക്കിൽ ഉണ്ടായ തീ പിടുത്തം സമീപത്തെ ട്രക്കുകളിലേയ്ക്ക് പടരുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.