Wednesday, June 10, 2026

പുതുവത്സരരാവിൽ കത്തികുത്ത്; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പുതുവത്സരാഘോഷ സായാഹ്നത്തിൽ സെൻട്രൽ എഡ്‌മിന്റനിൽ കുത്തേറ്റതിനെത്തുടർന്ന് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിയെ പോലീസ് തിരയുകയാണ്. രാത്രി ഒമ്പത് മണിയോടെ 111 അവന്യൂവിനും 96 സ്ട്രീറ്റിനും സമീപം നടക്കുകയായിരുന്ന 63 വയസ്സുള്ള ഒരാൾക്കാണ് ആദ്യം കുത്തേറ്റത്. ഏകദേശം 20 മിനിറ്റിനുശേഷം കിംഗ്‌സ്‌വേ ട്രാൻസിറ്റ് സെന്ററിൽ പ്രായപൂർത്തിയായ മകനോടൊപ്പം നിന്നിരുന്ന 45 വയസ്സുകാരനും കുത്തേറ്റതായി പോലീസ് പറയുന്നു.

20-30 വയസ്സ് പ്രായമുള്ള നീല ജീൻസും കറുത്ത ജാക്കറ്റിന് താഴെ കറുത്ത ഹൂഡിയും ധരിച്ച്, കറുപ്പും പച്ചയും ഉള്ള ബാക്ക്‌പാക്ക് ധരിച്ച ആളാണ് ഇരുവരെയും കുത്തിയതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ രണ്ടു പേരെയും പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ചു.

രണ്ട് ആക്രമണങ്ങൾക്കും ഉത്തരവാദിയെന്ന് കരുതുന്ന ഇയാളുടെ ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ 780-423-4567 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 1-800-222-8477 (TIPS) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!