Wednesday, September 10, 2025

ജെസ്‌ന തിരോധാന കേസ്: ജെസ്നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു

Jesna missing case, Yellow notice issued by Interpol for Jesna

കാണാതായ ജസ്‌നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോർട്ട്. പൊന്നാനി, ആര്യാസമാജം അടക്കം മതപരിവർത്തന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ജെസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല എന്ന് മനസിലായി. തീവ്രവാദ സംഘടനകൾക്കും തിരോധാനത്തിൽ പങ്കില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചു, കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള ഇടങ്ങളും പരിശോധിച്ചു.

ജെസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല. ജെസ്‌ന സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറില്ലായിരുന്നുവെന്നും സിബിഐ റിപ്പോർട്ട്. ജെസ്നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജെസ്‌നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!