ടൊറന്റോ: സ്കാർബ്റോയിൽ പുലർച്ചെ നടന്ന വെടിവയ്പ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷെപ്പേർഡ് അവന്യൂവിന് സമീപം പുലർച്ചെ പന്ത്രണ്ടരയ്ക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.