Saturday, April 11, 2026

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം

പത്താമത് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. ഗുജറാത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടാണ് ​വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഹമ്മദാബാദിലെത്തിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരം കമ്പനികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. വിവിധ ലോകനേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, ഗവർണർമാർ, മറ്റ് മന്ത്രിമാർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായിട്ടുള്ള ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രാധമന്ത്രി ഉദ്ഘാടനം ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!