Friday, December 12, 2025

ഭവനരഹിതർക്കായി ഹാലിഫാക്സിൽ പാലറ്റ് ഷെൽട്ടറുകൾ തുറക്കുന്നു

Pallet shelters expected to arrive in the Halifax area by the end of the month

ഹാലിഫാക്സ് : ഭവനരഹിതർക്കായി ഹാലിഫാക്സിൽ പാലറ്റ് ഷെൽട്ടറുകൾ മാസാവസാനത്തോടെ തുറക്കുമെന്ന് നോവസ്‌കോഷ ഗവണ്മെന്റ് പ്രഖ്യാപിച്ചു. ലോവർ സാക്ക്‌വില്ലിലെ ബീക്കൺ ഹൗസിൽ 19 ഷെൽട്ടറുകളായിരിക്കും സ്ഥാപിക്കുക. ജനുവരി അവസാനത്തോടെയായിരിക്കും യൂണിറ്റുകൾ തുറക്കുക.

50 കിടക്കകളുള്ള ഒരു താൽക്കാലിക ഷെൽട്ടറിനായി 3 ദശലക്ഷം ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി ഹാലിഫാക്സ് സിറ്റി പ്രഖ്യാപിച്ചിരുന്നു. വരുന്ന ശൈത്യകാലത്തേക്ക് 200 ഷെൽട്ടറുകൾ വാങ്ങാൻ 7.5 ദശലക്ഷം ഡോളർ ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നതായി 2023 ഒക്ടോബർ 11-ന് സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നു.

ആസൂത്രണം ചെയ്ത 200 എണ്ണത്തിൽ 131 പാലറ്റ് ഷെൽട്ടറുകൾ, കൃത്യമായ സജ്ജീകരണ തീയതികളോ സ്ഥലങ്ങളോ ഇല്ലാതെ അവശേഷിക്കുന്നു. എന്നാൽ ഇവയ്ക്ക് ആവിശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ആ തീയതികൾ പ്രഖ്യാപിക്കുമെന്ന് പ്രവിശ്യ അറിയിച്ചു.

പുതിയ പാലറ്റ് ഷെൽട്ടറുകൾക്ക് ശക്തമായ കാറ്റിനെ നേരിടാൻ കഴിയുമെങ്കിലും കനത്ത മഞ്ഞുവീഴ്ച്ചയെ പ്രതിരോധിക്കാൻ അവ ശക്തിപ്പെടുത്തുമെന്നും പാലറ്റ് ഹോംസ് സ്ഥാപകനും സിഇഒയുമായ ആമി കിംഗ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!