Monday, November 2, 2026

ആരാധക പിന്തുണയില്‍ ഞെട്ടി ഫെഡര്‍ സെര്‍നിച്ച്

Fedor Cernich shocked by fan support

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഫെഡര്‍ സെര്‍നിച്ചിന്റെ ഇന്‍സ്റ്റഗ്രാം ഫോളാവെഴ്‌സിന്റെ എണ്ണത്തില്‍ വന്‍വര്‍ധന.ബ്ലാസ്‌റ്റേഴ്‌സില്‍
ചേരുന്നതിന് മുമ്പ് ആറായിരത്തോളം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് മാത്രം ഉണ്ടായിരുന്ന ഫെഡര്‍ സെര്‍നിച്ചിന് നിലവില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയി.കേരള ബ്ലാസ്റ്റേഴ്‌സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകള്‍ പോലും ആകുന്നതിന് മുന്‍പാണ് ഒരു ലക്ഷത്തിന് മേലെ ഫോളോവേഴ്‌സിനെ ലഭിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ ഫാന്‍ പവര്‍ കണ്ട് ഫെഡര്‍ സെര്‍നിച്ച് പോലും ഞെട്ടിയിരിക്കുകയാണ്.ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കാണുവാന്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും സെര്‍നിച്ച് പറഞ്ഞു.സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന് ശേഷം ആയിരിക്കും ഫെഡര്‍ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ജോയിന്‍ ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!