Friday, March 13, 2026

ഇറാഖിലെ സൈനിക താവളത്തിനുനേരെ ആക്രമണം; അഞ്ച് തുർക്കി സൈനികർ കൊല്ലപ്പെട്ടു

turkish soldiers killed iraq attack

വടക്കൻ ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിഷ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് തുർക്കി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എട്ട് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.

പരുക്കേറ്റ സൈനികരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാഴ്ച മുമ്പ് വടക്കൻ ഇറാഖിൽ സമാനമായ ഒരു സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!