Thursday, September 3, 2026

സ്ട്രീറ്റ്കാറിൽ ടിടിസി ഓപ്പറേറ്റർക്ക് മർദ്ദനം: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

TTC operator assaulted in streetcar: Police intensified search for accused

ടൊറൻ്റോ : നഗരത്തിൽ സ്ട്രീറ്റ്കാറിൽ ടിടിസി ഓപ്പറേറ്ററെ ആക്രമിച്ച പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു.

ഡിസംബർ 21-ന് രാവിലെ പത്തരയോടെ വിക്ടോറിയ പാർക്ക് അവന്യൂവിലെ കിംഗ്സ്റ്റൺ റോഡിലുള്ള ബിംഗ്ഹാം ലൂപ്പിൽ ഒരാൾ സ്ട്രീറ്റ്കാറിൽ കയറിയപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രതിയും ടിടിസി ഓപ്പറേറ്ററും തമ്മിൽ വാക്കേറ്റമുണ്ടായി. ഇയാൾ ജീവനക്കാരനെ മർദിക്കുകയായിരുന്നു. തുടർന്ന് പ്രതി രക്ഷപ്പെട്ടു.

ആറടി ഉയരമുള്ള, തടിച്ച ശരീരപ്രകൃതിയുള്ള പ്രതി സംഭവസമയത്ത് ചാരനിറത്തിലുള്ള ശൈത്യകാല ജാക്കറ്റ് ധരിച്ചിരുന്നു. കൂടാതെ രണ്ട് വലിയ സ്യൂട്ട്കേസുകളും ഒരു കറുത്ത 7 ഇലവൻ ബാഗും ബാക്ക്പാക്കും ഉണ്ടായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!