Saturday, March 14, 2026

ഉപ്പ് കാരണം പ്രതിവർഷം 1.89 ദശലക്ഷം പേർ മരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

1.89 million people die annually due to salt; World Health Organization with warning

ആഗോള കൊലപാതകിയാണ് ഉപ്പെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 1.89 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതിന് ഉപ്പ് കാരണമാകുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഒരു ധാതുവാണ് ഉപ്പ്. ഒരു ഭക്ഷ്യവിഭവത്തിന്റെ രുചി നിർണ്ണയിക്കുന്നതിൽ ഉപ്പ് വഹിക്കുന്ന പങ്ക് വലുതാണ്. ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അടക്കം നിരവധി ആവശ്യങ്ങൾക്ക് നാം ഉപ്പ് ഉപയോഗിക്കുന്നു. ശരീരത്തിൽ ധാതുക്കളെയും ജലാംശത്തെയും ശരിയായ അളവിൽ നിലനിർത്തുന്നതിലും ഉപ്പിന് പ്രധാന പങ്കുണ്ട്. എന്നിരുന്നാലും മനുഷ്യന്റെ ജീവനെടുക്കാനും ഉപ്പ് മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കാരണം പ്രതിവർഷം 1.89 ദശലക്ഷമാളുകൾ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഗുരുതരമായ ഹൃദ്രോഗങ്ങളുമാണ് ഉപ്പിന്റെ അമിതോപയോഗം കാരണമുണ്ടാകുന്നത്. വയറിൽ കാൻസർ, വയറ്റിൽ വീക്കം, തലവേദന എന്നീ പ്രയാസങ്ങൾക്കും ഉപ്പിന്റെ അധിക ഉപയോഗം കാരണമാകും..

സാധാരണയായി 9-12 ഗ്രാം ഉപ്പാണ് ഒരു മനുഷ്യൻ പ്രതിദിനം ഉപയോഗിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രോസസ്ഡ് ഫുഡുകളിലാണ് ഏറ്റവുമധികം ഉപ്പുള്ളത്. എന്നാൽ 1500-2300 മില്ലി ഗ്രാം ഉപ്പ് മാത്രമേ ഒരുദിവസം കഴിക്കാവൂ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രഡ്, സോസേജ്, ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ചീസ്, മഫിൻസ്, കേക്ക്, കുക്കീസ്, സൂപ്പ് എന്നിവ സ്ഥിരമായി കഴിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. കഴിവതും പുറത്തുനിന്നുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കുന്നത് ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കാൻ സഹായിക്കും.

ad – arunkumar

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!