Wednesday, October 15, 2025

ബുർജ് അസീസി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം, നിർമ്മാണം ആരംഭിച്ചു

azizi-starts-work-on-15bn-dubai-tower-that-could-be-the-worlds-second-tallest

ദുബായ് : ‌‌‌‌‌ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ബുർജ് അസീസി ദുബായിൽ വരുന്നു. യുഎഇ ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സ് ആണ് ടവര്‍ നിര്‍മിക്കുന്നത്. ബുർജ് അസീസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെവലപ്പേഴ്സ് അറിയിച്ചു.

1.5 ബില്യൺ ഡോളർ ചിലവഴിച്ചാണ് ബുർജ് അസീസി ഒരുക്കുന്നത്. ഒരു സെവൻ സ്റ്റാർ ഹോട്ടൽ, ആഡംബര വസതികൾ, പെന്റ്ഹൗസ് അപ്പാർട്ടുമെന്റുകൾ, വെർട്ടിക്കൽ മാൾ എന്നിവ ലക്ഷ്യമിടുന്നു. ഉയരം എത്രയാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് ടവറിന്റെ നിര്‍മ്മാണം അടുത്തിടെ ആരംഭിച്ചതായി ഡെവലപ്പേഴ്സ് അറിയിച്ചു. ടവറിൻ്റെ നിർമ്മാണം നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നഗരകാഴ്ചകള്‍ ആസ്വദിക്കാനുള്ള സവിശേഷമായ നിരീക്ഷണ ഡെക്ക്, ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണ-പാനീയ കേന്ദ്രങ്ങള്‍ എന്നിവ കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. മറ്റ് ആവേശകരമായ സവിശേഷതകളേയും സൗകര്യങ്ങളേയും കുറിച്ച് പിന്നീട് വ്യക്തമാക്കും. ടവറിൻ്റെ തറക്കല്ലിടൽ ചടങ്ങിനായുള്ള ഔദ്യോഗിക തീയതി ഉടൻ പ്രഖ്യാപിക്കും.

ദുബായിലെ തന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് പ്രഖ്യാപിക്കുന്നതെന്ന് അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വായിസ് അസീസി പറഞ്ഞു. 2010 ജനുവരി നാലിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉയ‍ർന്നത്. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. അതേസമയം ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയായി സൗദി അറേബ്യയിൽ വരുന്ന ജിദ്ദ ടവറിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!