Monday, August 18, 2025

യാത്രക്കാർ തമ്മിൽ അടിപിടി; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

A fight between passengers emergency landing for aircraft

ലണ്ടൻ: യാത്രക്കാർ തമ്മിൽ ബഹളം വെച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യു കെ യില്‍ നിന്ന് സ്‌പൈനിലേക്ക് പുറപ്പെട്ട റയാന്‍ എയര്‍ വിമാനമാണ് ഒരു കൂട്ടം യാത്രക്കാര്‍ തമ്മിൽ വാക്കേറ്റം നടത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയത്.

ജനുവരി 19 നാണ് സംഭവം. രാവിലെ 8 മണിക്ക് ലണ്ടന്‍ ലുട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട റയാന്‍ എയര്‍ വിമാനം അന്നേദിവസം പ്രാദേശിക സമയം 12.15 ന് സ്‌പൈനിലെ കാനറി ദ്വീപുകളിലെ ലാന്‍സറോട്ടില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബഹളത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിടുകയും 10.50 ന് പോര്‍ച്ചുഗലിലെ അല്‍ഗ്രൈവ് മേഖലയിലെ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തുകയുമായിരുന്നു.

ഏഴ് പേർ തമ്മിലാണ് വിമാനത്തിൽ വാക്കേറ്റമുണ്ടായത്. മദ്യപിച്ചതായി കരുതുന്ന ഒരു കൂട്ടം യാത്രക്കാര്‍ വിമാനത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി ദൃസാക്ഷികളില്‍ ഒരാള്‍ പറയുന്നു. ഇത് വിമാനത്തിലെ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും സംഘം അയാളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ക്യാപ്റ്റൻ വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം അടിപിടിയുണ്ടാക്കിയവരിൽ ഒരാളെ പൊലീസിന് കൈമാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!