ഓട്ടവ-ഗാറ്റിനോ മേഖലയിലെ മഞ്ഞുമഴ മുന്നറിയിപ്പ് പിൻവലിച്ചതായി എൻവയൺമെന്റ് കാനഡ അറിയിച്ചു. നിലവിൽ മേഖലയിൽ മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും പ്രാബല്യത്തിലില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്.
വെള്ളിയാഴ്ചത്തെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി സ്കൂൾ ബസ് സർവീസുകൾ രാവിലെയോടെ റദ്ദാക്കി. ഓട്ടവ-കാൾട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ഓട്ടവ കാത്തലിക് സ്കൂൾ ബോർഡ് എന്നിവ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു.

ഈ മേഖലയിൽ ജനുവരിയിൽ സാധാരണയേക്കാൾ ചൂട് കൂടുതലാണ് ഇക്കുറി അനുഭവപ്പെട്ടത്. ഞായറാഴ്ച ഭാഗികമായി തുറന്ന റീഡോ കനാൽ സ്‌കേറ്റ്‌വേ ബുധനാഴ്ച വീണ്ടും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല