Wednesday, September 10, 2025

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തും എസ്എഫ്‌ഐ പ്രതിഷേധം

protest against the governor in thiruvananthapuram

തിരുവനന്തപുരം: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക പരിപാടി നടക്കാനിരിക്കുന്ന തൈക്കാടും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി വീശി.

ഗവർണർ എത്തുന്നതിന് മുമ്പ് എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. സംഭാര സമരവുമായി എത്തിയ പ്രവർത്തകരെ ഗവർണർ എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിരവധി പ്രവർത്തകരെ പൊലീസ് ജീപ്പിൽ കയറ്റി. ഇതിനിടെ ഗവർണറുടെ വാഹനം അതുവഴിവന്നു. പിന്നാലെ പൊലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് തന്നെ പ്രവർത്തകർ കരിങ്കൊടി ഉയർത്തി കാണിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!