ടൊറൻ്റോ : കഴിഞ്ഞ ദിവസം ടൊറൻ്റോ മിഡ്‌ടൗണിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. യങ് സ്ട്രീറ്റിൽ എഗ്ലിൻ്റൺ അവന്യൂവിന് സമീപമായിരുന്നു സംഭവം.

ബേബി കാരിയർ ബാക്ക്‌പാക്കിൽ കിടത്തിയിരുന്ന കുട്ടിയെ യുവതി പിന്തുടരുകയും തുടർന്ന് കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച കുട്ടിയുടെ കൂടെ ഉണ്ടായിരുന്നവരെ യുവതി മർദിക്കുകയും ചെയ്തു. പ്രതിയായ യുവതി അഞ്ചടി-രണ്ട് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവും നരച്ച മുടിയും ഉള്ള ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ വിവരം ലഭിക്കുന്നവർ 416-808-5300 നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.
