Thursday, March 26, 2026

ബിസി പിഎൻപി ഡ്രോ: 158 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

BC PNP Draw: Invitation to 158 candidates

ഓട്ടവ : ഓഗസ്റ്റ് 27-ന് നടന്ന ഈ മാസത്തെ ഏറ്റവും പുതിയ ബിസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎകൾ) 158 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അതേസമയം ഓഗസ്റ്റ് 13-ന് നടന്ന മുൻ ബിസി പിഎൻപി ടെക് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നറുക്കെടുപ്പിൽ കട്ട്ഓഫ് സ്‌കോർ 2 പോയിൻ്റ് കുറഞ്ഞു.

35 സാങ്കേതിക തൊഴിലുകൾ ഉൾപ്പെടെ BC PNP സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന പൊതു BC PNP നറുക്കെടുപ്പിൽ 69 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, 40 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർ, ഇൻസ്ട്രക്ടർമാർ (NOC 42202) എന്നിവർക്കും പുതിയ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു. ഇതോടൊപ്പം 2023-ൻ്റെ അവസാനത്തിൽ ബ്രിട്ടിഷ് കൊളംബിയ അവതരിപ്പിച്ച പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 31 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 18 ഉദ്യോഗാർത്ഥികൾക്കും സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!