പി പി ചെറിയാൻ
ഡാലസ് : ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച നടക്കും. നാളെ ഉച്ചകഴിഞ്ഞ് നാലര മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലാണ് (7300 റഫ് റൈഡേഴ്സ് ട്രയൽ,ഫ്രിസ്കോ, TX 75034) 47-മത് ആനന്ദ് ബസാർ സംഘടിപ്പിച്ചിരിക്കുന്നത്.

കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ തത്സമയ പ്രകടനം, പരേഡ്, കുട്ടികളുടെ വിനോദ പരിപാടികൾ, ഭക്ഷണം, ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.iant.org
