Monday, March 30, 2026

ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം തടവ്

ടൊറന്റോ :മോഷണം, വ്യാജ റിപ്പോര്‍ട്ടുകള്‍ നിർമിക്കാൻ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളിൽ പ്രതി എന്ന് കണ്ടെത്തിയ ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥൻ ബോറിസ് ബോറിസോവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഒന്റാരിയോകോടതി.പൊതുജനങ്ങളുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുകയും മോഷണം നടത്തുകയും ചെയ്യുന്നത് ഭയാനകമാണെന്ന് ജസ്റ്റിസ് മേരി എലന്‍ മിസെനര്‍ പറഞ്ഞു.ഇത്തരം പ്രവണതകള്‍ തടയണമെന്നും അല്ലാത്ത പക്ഷം പൊലീസിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ജഡ്ജി വ്യക്തമാക്കി. നിലവിൽ പതിനഞ്ച് കുറ്റങ്ങളാണ് ബോറിസോവിനെതിരെ ചുമത്തിയിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!