റെജൈന : ചൂട് പിടിച്ച ടെലിവിഷൻ ചർച്ചകൾക്ക് ശേഷം സസ്കാച്വാനിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ഇന്ന് പ്രചാരണ പാതയിലേക്ക്. സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ ഇന്ന് മൂസ് ജാവിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. എൻഡിപി നേതാവ് കാർല ബൈക്കിന്റെ പ്രചാരണം റെജൈന, സാസ്കറ്റൂൺ, പ്രിൻസ് ആൽബർട്ട് എന്നിവിടങ്ങളിലാണ്. ഒക്ടോബർ 28-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്.

ബുധനാഴ്ച രാത്രിയിലെ ചർച്ചയിൽ ജീവിതം കൂടുതൽ സുഗമമാക്കാനുള്ള തന്റെ പദ്ധതിയെപ്പറ്റി ഊന്നിപ്പറഞ്ഞ കാർല ബെക്ക് നിലവിലെ സർക്കാരിനേക്കാൾ മികച്ച ഭരണം സസ്കാച്വാൻ ജനത അർഹിക്കുന്നുണ്ടെന്നും പറഞ്ഞു. നികുതി കുറച്ച് ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് തൻ്റെ പാർട്ടി ലക്ഷ്യമിടുന്നതെന്നും മോ അഭിപ്രായപ്പെട്ടു.
