വന്‍ വിലക്കുറവില്‍ എണ്ണ നല്‍കാമെന്ന റഷ്യയുടെ ഓഫര്‍ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. രൂപ ഉപയോഗിച്ച് വ്യാപാരം നടത്താനും റഷ്യ സന്നദ്ധത അറിയിച്ചിരുന്നു.
യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പിന്നാലെ റഷ്യക്ക് മേല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുന്നതിനിടെയാണ് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം.ഇന്ത്യ ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മാത്രമാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി.