ഐപിഎല്‍ പരീശീലനത്തിനായി മുംബൈയില്‍ എത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം സഞ്ചരിച്ച ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമമെന്ന് പരാതി. മുംബൈയില്‍ പരീശീലനത്തിനായി എത്തിയ യാത്രചെയ്യവേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആരാണ് അക്രമണം നടത്തിയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അക്രമികള്‍ അഞ്ചിലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ ലഭിക്കുന്നത്.
സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉള്‍പ്പെടെയാണ് അറസ്റ്റിലായത് .