Thursday, March 26, 2026

ന്യൂബ്രൺസ് വിക് ഓയിസ്റ്റേർസിൽ ഡെർമോ ഡിസീസ്

ഫ്രെഡറിക്ടൺ : കാനഡയിൽ ആദ്യമായി ഡെർമോ ഡിസീസ് സ്ഥിരീകരിച്ചു. ന്യൂബ്രൺസ് വിക്കിൻ്റെ കിഴക്കൻ തീരത്തുള്ള ഓയിസ്റ്റേർസ് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഈ രോഗം മനുഷ്യൻ്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ അപകടകരമല്ല, എന്നാൽ ഇത് ഓയിസ്റ്റേർസിൽ മരണനിരക്ക് വർധിപ്പിക്കുകയും അവയുടെ വളർച്ചാ നിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് ഏജൻസി വാർത്താക്കുറിപ്പിൽ പറയുന്നു. ഓയിസ്റ്ററുകൾക്കിടയിലാണ് രോഗവ്യാപനം നടക്കുന്നതെന്നും പഠനം കണ്ടെത്തി.

ഒരു വർഷത്തിലധികം പ്രായമുള്ള മുതിർന്ന ഓയിസ്റ്റേർസിലാണ് ഈ രോഗം കാണപ്പെടുന്നത്. അവയുടെ ഷെല്ലുകൾ വെള്ളത്തിൽ നിന്ന് തുറക്കുന്നതുൾപ്പെടെ നിരവധി രോഗ ലക്ഷണങ്ങളും കണ്ടുവരുന്നു. അണുബാധയുടെ തോത് നിരീക്ഷിക്കുന്നതിനും പരിശോധന വർധിപ്പിക്കുന്നതിനും രോഗം കൈകാര്യം ചെയ്യുന്നതിനും പ്രവിശ്യയുമായും തദ്ദേശീയ ഗ്രൂപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!