ഫ്രെഡറിക്ടൺ: കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ന്യൂബ്രൺസ് വിക്കിൽ ഏകദേശം മൂവായിരത്തി അഞ്ഞൂറ് ആളുകൾ ഇരുട്ടിലാണ്.വെള്ളിയാഴ്‌ച്ച പുലർച്ചെ ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് മേഖലയിൽ നഷ്ട്ടമായ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.നിരവധി വൈദുതി ലൈനുകൾ പ്രവർത്തനരഹിതമായതിനാൽ തന്നെ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും ഒറ്റ രാത്രികൊണ്ട് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും എൻബി പവർ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വെള്ളിയാഴ്‌ച്ച പുലർച്ചെയുണ്ടായ മഞ്ഞുവീഴ്‌ച്ചയിൽ നാൽപ്പതിനായിരത്തോളം ആളുകൾക്ക് വൈദ്യുതി മുടങ്ങി. ഫ്രെഡറിക്‌ടൺ, മിറാമിച്ചി, അപ്പർ റിവർ വാലി പ്രദേശങ്ങളിലാണ് വൈദ്യുതി തടസം വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.എന്നാൽ വെള്ളിയാഴ്ച്ച വൈകിട്ട് ആയപ്പോഴേക്കും വൈദ്യുതി തടസ്സം നേരിടുന്ന ഉപഭോക്താക്കളുടെ എണ്ണം പതിനേഴായിരമായി കുറഞ്ഞു.അതേസമയം ന്യൂബ്രൺസ് വിക്കിൽ വ്യാഴാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി.
