Sunday, August 31, 2025

മിസിസ്സാഗയിൽ വഴിയാത്രക്കാരിയെ ഇടിച്ചിട്ടശേഷം രക്ഷപെട്ട പ്രതി രാജ്യം വിട്ടതായി പോലീസ്

മിസിസ്സാഗയിലെ ഹിറ്റ് ആൻഡ് റണ്ണിന് ശേഷം പ്രതി പവൻ മാലിക്ക് രാജ്യം വിട്ടതായി പീൽ പോലീസ്. കഴിഞ്ഞ മാസം മിസിസാഗയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരയുന്ന 19 കാരൻ കാനഡയിൽ നിന്ന് രക്ഷപ്പെട്ടതായി പീൽ പോലീസ് അറിയിച്ചു. ഫെബ്രുവരി 20 ന് വൈകുന്നേരം ഡെറി റോഡ് ഈസ്റ്റ്, കാട്രിക് സ്ട്രീറ്റ് കവലയിൽ വെച്ച് 24 കാരിയായ കവിത ചോധരി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ഒരു വാഹനം ഇടിക്കുകയായിരുന്നു. ചോധരിയെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടം നടന്ന് നാല് ദിവസത്തിന് ശേഷം, ഡ്രൈവറെ തിരിച്ചറിഞ്ഞതായും അപകടം നടത്തിയ വാഹനം കണ്ടെത്തി പിടിച്ചെടുത്തതായും പോലീസ് പറഞ്ഞിരുന്നു. അതേസമയം, ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് നേടാനുള്ള നീക്കത്തിലായതിനാൽ പോലീസ് അയാളുടെ പേര് പുറത്തു വിട്ടിരുന്നില്ല.

വ്യാഴാഴ്ച, ബ്രാംപ്ടണിലെ ഡ്രൈവറായ 19 കാരനായ പവൻ മാലിക്കിനെതിരായി പോലീസ് കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം നിർത്താതെ പോയതിനാലാണ് ഇദ്ദേഹത്തെ അന്വേഷിക്കുന്നത്. അപകടത്തിന് ശേഷം മാലിക് കാനഡയിൽ നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

മാലിക്ക് എവിടെയാണെന്ന് വിവരം ലഭിക്കുന്നവരോട് മേജർ കൊളിഷൻ ബ്യൂറോയെ 905-453-2121 എക്‌സ്‌റ്റിൽ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!