Thursday, February 26, 2026

ക്രിസ്മസ് രാവിൽ ഡ്രൈവർമാർക്ക് രക്ഷകരായി ഓട്ടവ അഗ്നിശമന സേനാംഗങ്ങൾ

ഓട്ടവ: ക്രിസ്മസ് രാവിലും നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ വ്യത്യസ്ത കാർ അപകടങ്ങളിൽ നിന്ന് രണ്ട് ഡ്രൈവർമാരെ രക്ഷപ്പെടുത്തി.

രാവിലെ 8 മണിയോടെ ഹൈവേ 417-ൻ്റെയും ഈഗിൾസൺ റോഡിൻ്റെയും ഇന്‍റർജംഗ്ഷനിലെ മേൽപ്പാലത്തിനടിയിൽ ഒരു കാർ ഇടിച്ചതായി വിവരം ലഭിക്കുകയും അഗ്നിശമന സേനാംഗങ്ങൾ അവിടെ എത്തിച്ചേരുകയുമായിരുന്നു. സംഭവ സ്ഥലത്ത് ഡ്രൈവർ കാറിനുള്ളതിൽ അകപ്പെട്ടിരിക്കുകയായിരുന്നു.ഡ്രൈവറെ സുരക്ഷിതമായി വാഹനത്തിൽ നിന്ന് പുറത്തെടുത്തെടുക്കുകയും ഡ്രൈവർക്ക് പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്നും അഗ്നിശമനസേന അറിയിച്ചു.

അതേസമയം, വൈകിട്ട് മൂന്ന് മണിയോടെ ഓട്ടവ പൊലീസ് സർവീസിന് എയർപോർട്ട് പാർക്ക്‌വേയുടെയും അപ്‌ലാൻഡ്‌സിൻ്റെയും ജംഗ്ഷനിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചതായും കാറിൽ ഒരാൾ കുടുങ്ങി കിടക്കുന്നതായും വിവരം ലഭിച്ചു. സംഭവത്തിൽ ഏകദേശം നാല് മിനിറ്റിനുള്ളിൽ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്തു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!