ഓട്ടവ: കാനഡയിൽ വരും വർഷങ്ങളിൽ ശക്തമായ കാട്ടുതീ സാധ്യതയെന്ന് പഠനറിപ്പോർട്ട്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കനേഡിയൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാട്ടുതീ സാധ്യത വർധിച്ചതായി ചൂണ്ടിക്കാണിക്കുന്നത്. 1981 മുതൽ 2020 വരെയുള്ള കാട്ടുതീയെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്.രാജ്യത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ വ്യതിയാനം കാട്ടുതീയ്ക്ക് കാരണമായേക്കാം.
കഴിഞ്ഞ വേനൽക്കാലത്ത് ആൽബർട്ടയിലെ ജാസ്പറിൽ നാശം വിതച്ച കാട്ടുതീയിൽ മണിക്കൂറുകൾക്കുള്ളിൽ 60 ചതുരശ്ര കിലോമീറ്ററാണ് കത്തിനശിച്ചത്. മരങ്ങളുടെ ചില്ലകളും ഉണങ്ങിയ ഇലകളും കാട്ടുതീയുടെ വ്യാപ്തി വർധിപ്പിക്കുന്നതിൽ പ്രധാനഘടകമാണെന്ന് പഠനം സൂചിപ്പിക്കുന്നു.വടക്കൻ കെബെക്കിലും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലും വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലുമാണ് കാട്ടുതീ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.