എഡ്മിന്‍റൻ : നഗരത്തിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള വാഹനങ്ങൾ ഉൾപ്പടെ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തിയതായി അതബാസ്ക ആർസിഎംപി. ടൗൺഷിപ്പ് റോഡ് 670-ലെ ഒരു വസ്തുവിൽ നിന്നാണ് വാഹനങ്ങളും ഉപകരണങ്ങളും ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഡിസംബർ 29-ന് വാഹന മോഷണത്തിന് ഇരയായ ഒരാൾ തന്‍റെ വാഹനം ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്തതോടെയാണ് പൊലീസുകാർ ആ പ്രദേശത്തേക്ക് എത്തുന്നത്.
ഫോർട്ട് മക്‌മുറേ നിവാസിയായ കെയ്ൽ കുഷിംഗിനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിന്നും മോഷ്ടിച്ച വാഹനങ്ങൾ, ഭാരമേറിയ ഉപകരണങ്ങളും അവയുടെ ഭാഗങ്ങളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. മോഷണ കുറ്റത്തിന് മാത്രമല്ല 5,000 ഡോളറിലധികം സ്വത്ത് കൈവശം വച്ചതിനും വാഹനത്തിൻ്റെ തിരിച്ചറിയൽ നമ്പർ മാറ്റുകയോ നശിപ്പിക്കുകയോ നീക്കം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്