കാൽഗറി : സതേൺ-സെൻട്രൽ ആൽബർട്ട ഉൾപ്പെടെ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ ഏജൻസി. യൂകോൺ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, വടക്കൻ ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, മധ്യ ആൽബർട്ട, തെക്കുപടിഞ്ഞാറൻ മാനിറ്റോബ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് മുന്നറിയിപ്പ്. അതിശൈത്യ മുന്നറിയിപ്പ് കൂടാതെ പസഫിക് സമുദ്രത്തിലുണ്ടാക്കുന്ന ന്യൂനമർദം ശക്തമാകുന്നതിനാൽ വെള്ളിയാഴ്ച തെക്കൻ ബ്രിട്ടിഷ് കൊളംബിയ തീരപ്രദേശത്ത് കനത്ത മഴക്കും സാധ്യതയുണ്ട്.
കൂടാതെ തെക്കൻ ആൽബർട്ട അതിർത്തിയിൽ കൂടുതൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ തെക്കുപടിഞ്ഞാറൻ ആൽബർട്ടയിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലെത്ത്ബ്രിഡ്ജ് നഗരത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതായി ECCC പറയുന്നു.