ഹാലിഫാക്സ് : കഴിഞ്ഞ വർഷം ഇന്ത്യൻ വംശജയായ ജീവനക്കാരി മരിച്ച ഹാലിഫാക്സിലെ വാൾമാർട്ട് സ്റ്റോർ വീണ്ടും തുറന്നു. 2024 ഒക്ടോബർ 19-ന് രാത്രി ഒമ്പതരയോടെ 6990 മംഫോർഡ് റോഡിലുള്ള വാൾമാർട്ട് സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജ 19 വയസ്സുള്ള ഗുർസിമ്രാൻ കൗറാണ് മരിച്ചത്. യുവതിയെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വലിയ വാക്ക്-ഇൻ അവന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തി.
ഒരു മാസത്തെ അന്വേഷണത്തിന് ശേഷം, കൗറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നും കൊലപാതകമെന്ന് സംശയിക്കാൻ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹാലിഫാക്സ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, യുവതി എങ്ങനെയാണ് മരിച്ചതെന്നോ എങ്ങനെയാണ് അവന് സമീപം എത്തിയതെന്നോ പൊലീസ് കൃത്യമായി പറയുന്നില്ല. മാരിടൈം സിഖ് സൊസൈറ്റിയാണ് കൊല്ലപ്പെട്ട പെൺകുട്ടിയെ ഗുർസിമ്രാൻ കൗർ എന്ന് തിരിച്ചറിഞ്ഞത്.