കാൽഗറി : ജനുവരിയില്‍ നഗരത്തിലെ ഭവന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12% കുറഞ്ഞതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. എങ്കിലും സാധാരണ രേഖപ്പെടുത്തുന്ന നിലവാരത്തേക്കാള്‍ 30% കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരത്തിലെ വീടുകളുടെ വില 2024 ജനുവരിയേക്കാൾ 2.8% വർധനയിൽ 583,000 ഡോളറിലെത്തി.
നഗരത്തിൽ കഴിഞ്ഞ മാസം 1,451 വീടുകളുടെ വിൽപ്പന നടന്നതായി ബോർഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത വില നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന സ്ഥിരതയുള്ളതും 2024 ജനുവരിയേക്കാള്‍ 2.8 ശതമാനം കൂടുതലുമാണിത്. കഴിഞ്ഞമാസം വിപണിയില്‍ 2,896 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35.5% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.