ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പാഴ്‌സലുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് പോസ്റ്റല്‍ സര്‍വീസ് (യുഎസ് പിഎസ്). എന്നാല്‍ കത്തുകള്‍ സ്വീകരിക്കുമെന്നും യുഎസ് യുഎസ് പിഎസ് അറിയിച്ചു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചൈനയില്‍ നിന്നോ ഹോങ്കോങ്ങില്‍ നിന്നോ പാഴ്‌സലുകള്‍ സ്വീകരിക്കില്ലെന്നാണ് കമ്പനി പ്രസ്താനവനയിലുടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നടപടി സ്വീകരിക്കാനുളള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% അധിക തീരുവ ഏര്‍പ്പെടുത്തിയതിയിരുന്നു. പിന്നാലെ ചൈനയും അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ പ്രതികാര താരിഫും ചുമത്തുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ ഈ നടപടി. വരും ദിവസങ്ങളില്‍ പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.