ടൊറന്റോ: എറ്റോബിക്കോയിലെ അപ്പാര്‍ട്ട് മെന്റ് കെട്ടിടത്തിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. മ്‌റ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് മാള്‍ റാത്ത്‌ബേണ്‍ റോഡ് ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് വെടിവെയ്പ്പ് ഉണ്ടായത്.
വിരവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിലൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പുരക്കേറ്റയാള്‍ക്ക് 19 വയസ്സ് പ്രായമുണ്ട്.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാര്‍ ഓടി രക്ഷപ്പെട്ടതായി ടൊറന്റോ പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരണങ്ങളൊന്നും ലഭ്യമയിട്ടില്ല. അന്വേഷണം ആരംഭിച്ചു.