ഹാലിഫാക്സ് : മുനിസിപ്പാലിറ്റിയിലെ നിരവധി പ്രദേശങ്ങളിൽ ഇന്ന് രാവിലെ വൈദ്യുതി തടസ്സപ്പെട്ടതായി നോവസ്കോഷ പവർ. വൈദ്യുതി മുടക്കം വെള്ളിയാഴ്ച രാവിലെയുള്ള യാത്രയെ ബാധിച്ചിട്ടുണ്ട്. ഹാലിഫാക്സ് നഗരമധ്യത്തിൽ ഏകദേശം 1,600 ഉപയോക്താക്കൾ ഇരുട്ടിലാണ്. ഡാർട്ട്മൗത്തിലെ ഹൈഫീൽഡ് പാർക്ക് മേഖലയിലാണ് രണ്ടാമത്തെ തടസ്സം റിപ്പോർട്ട് ചെയ്തത്. തടസ്സത്തിൻ്റെ കാരണം വ്യക്തമല്ല.

വൈദ്യുതി തടസ്സം വെള്ളിയാഴ്‌ച പുലർച്ചെ ഫെറി സർവീസ് തടസ്സപ്പെടുത്തിയെങ്കിലും രാവിലെ ഏഴരയോടെ സർവീസ് പുനഃസ്ഥാപിച്ചതായി ഹാലിഫാക്‌സ് ട്രാൻസിറ്റ് റിപ്പോർട്ട് ചെയ്തു.