Thursday, March 12, 2026

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ H5N5 പക്ഷിപ്പനി

H5N5 bird flu reported on backyard farm in Newfoundland and Labrador

സെൻ്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ കോഴി ഫാമിൽ H5N5 ഏവിയൻ ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു. പ്രവിശ്യയിൽ കണ്ടെത്തിയ H5N5 വൈറസ് 2023-ൽ കാനഡയെ ബാധിച്ച H5N5 ന് സമാനമാണെന്ന് WOAH റിപ്പോർട്ടിൽ പറഞ്ഞു. കാനഡയിലെ ചില ഫാമുകളെ ബാധിക്കുകയും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ, പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും വ്യാപിക്കുകയും ചെയ്ത H5N1 (2.3.4.4b) വകഭേദവുമായി ബന്ധപ്പെട്ടതാണിത്.

പക്ഷിപ്പനി എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ വ്യാപനം, ലോകമെമ്പാടുമുള്ള കോഴികളെ കൊന്നൊടുക്കുകയും വിതരണം തടസ്സപ്പെടുത്തുകയും ഭക്ഷണ വില വർധിപ്പിക്കുകയും ചെയ്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കറവപ്പശുക്കൾ ഉൾപ്പെടെയുള്ള സസ്തനികളിലേക്കും പക്ഷിപ്പനി പടർന്നത്, മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയെക്കുറിച്ച് സർക്കാരുകൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!