Monday, August 18, 2025

വിനിപെഗ് ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പ് മാർച്ച് 18-ന്

Winnipeg Transcona byelection set for March 18

വിനിപെഗ് : മാനിറ്റോബ വിദ്യാഭ്യാസ മന്ത്രിയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന വിനിപെഗ് ട്രാൻസ്‌കോണ റൈഡിങ്ങിൽ അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ വാബ് കിന്യൂ പ്രഖ്യാപിച്ചു. മുൻ എൻഡിപി വിദ്യാഭ്യാസ മന്ത്രി നെല്ലോ അൽട്ടോമറെ ജനുവരി 14-ന് ആന്തരിച്ചതോടെയാണ് ട്രാൻസ്‌കോണ റൈഡിങ്ങിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മാർച്ച് 8 മുതൽ മാർച്ച് 17 വരെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലും (100 പാക്വിൻ റോഡ്) മാർച്ച് 8 മുതൽ മാർച്ച് 15 വരെ ഓൾ സെയിൻ്റ്സ് ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ചിലും (1500 ഡേ സ്ട്രീറ്റ്) മുൻ‌കൂർ വോട്ടിങ് നടക്കുമെന്ന് ഇലക്ഷൻ മാനിറ്റോബ അറിയിച്ചു. മാനിറ്റോബയുടെ ചീഫ് ഇലക്ടറൽ ഓഫീസർ പോളിങ് കേന്ദ്രങ്ങൾ, സമയം എന്നിവയെ കുറിച്ച് വരും ദിവസങ്ങളിൽ വിവരങ്ങൾ നൽകും. മാനിറ്റോബ നിയമപ്രകാരം, ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞാൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!