Sunday, October 26, 2025

നൗ ബ്രാൻഡ് യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

More than 220K eucalyptus oil bottles recalled in Canada

ഓട്ടവ : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നൗ ബ്രാൻഡ് യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. അബദ്ധത്തിൽ ഒരു കുട്ടിയുടെ ഉള്ളിൽ യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ ചെന്നതിനെ തുടർന്ന് മരിച്ചതായും ഇത് കാരണമാണ് ഇവ തിരിച്ചു വിളിക്കുന്നതെന്നും ആരോഗ്യ ഏജൻസി അറിയിച്ചു. ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടനടി നിർത്താനും അത് കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കാനഡ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി ആക്ടിന് കീഴിലുള്ള കൺസ്യൂമർ കെമിക്കൽസ് ആൻഡ് കണ്ടെയ്‌നേഴ്‌സ് റെഗുലേഷൻസ്, 2001-ൽ പറഞ്ഞിരിക്കുന്ന ലേബലിങ് മാനദണ്ഡങ്ങൾ ഈ ഓയിൽ പാലിക്കുന്നില്ലെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു.

2022 ജനുവരിക്കും 2025 ഫെബ്രുവരിക്കും ഇടയിൽ കാനഡയിലുടനീളം രണ്ടു ലക്ഷത്തിലധികം നൗ ബ്രാൻഡ് യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ കുപ്പികൾ വിതരണം ചെയ്തിട്ടുണ്ട്. അവയിൽ 100% ശുദ്ധമായ യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ (30 മില്ലി, 118 മില്ലി, 473 മില്ലി), ശുദ്ധവും ജൈവികവുമായ യൂക്കാലിപ്റ്റസ് ഗ്ലോബുലസ് ഓയിൽ (30 മില്ലി) എന്നിവ ഉൾപ്പെടുന്നു. ഓയിൽ വാങ്ങിയ ഉപഭോക്താക്കൾ റീഫണ്ടിന് റീട്ടെയിലർക്ക് തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!